ഇൻഡീവുഡ് ഭാഷ കേസരി അവാർഡിന് എൻട്രികൾ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും

തിരുവനന്തപുരം:
കവിയും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ
ഡോക്ടർ സോഹൻ റോയ് യുടെ നേതൃത്വത്തിൽ നൽകപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ അവാർഡുകൾക്കായുള്ള എൻട്രി സ്വീകരിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ലേക്ക് നീട്ടി. മലയാള ഭാഷയിലെ സമഗ്ര സംഭാവനക്കുള്ള ഭാഷ കേസരി അവാർഡ് അഞ്ച് ലക്ഷത്തി ഒരു രൂപയും മറ്റു ഇതര സാഹിത്യ ശാഖകളിലെ 35 വയസ്സ് കഴിയാത്ത മികച്ച എഴുത്തുകാർക്ക് 10000 രൂപ വീതവും ആണ് അവാർഡ് തുക നിശ്ചയിച്ചിട്ടുള്ളത്. എഴുത്തുകാർ തങ്ങളുടെ സൃഷ്ടികൾ അല്ലെങ്കിൽ പ്രസിദ്ധീകൃതമായ ബുക്കുകൾ ഐക്കരക്കോണം പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം, കക്കോട്.പി.ഒ, പുനലൂർ, കൊല്ലം – 679 631 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് വിശദവിവരങ്ങൾക്ക്
9846227376.






