രാജരാജേശ്വരി ക്ഷേത്രത്തിൽ നിറയുത്സവം

തളിപ്പറമ്പ് : രാജരാജേശ്വരി ക്ഷേത്രത്തിലെ നിറയു ൽസവത്തിനായി വെങ്ങര ചെമ്പല്ലി ക്കുണ്ട് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് കാലങ്ങളായി കതിർക്കറ്റുകൾ കൊണ്ടുപോകുന്നത്. വടക്കന്മാർ വീട് തറവാട്ടുകാർ വിഷുസംക്രമനാളിൽ വിത്തിറക്കിപാകമായ കൊയ്ത്തെടുത്തു ക്ഷേത്രത്തിലെ മാടൻകണ്ണൻ കാരണവർക്ക് നൽകി വടക്കന്മാർവീട് തറവാട്ടിലെ സുരേന്ദ്രനാണ് പാരമ്പര്യമായി ലഭിച്ച കർമ്മംതുടർന്നു വരുന്നത്. ആണ്ടാംകുളത്തിൽ കരയിലെ തറയിൽ കതിർക്കറ്റകൾ വെച്ച് വിവിധ ചടങ്ങുകൾക്ക് ശേഷം പാന്തോൻ ഉപയോഗിച്ച് കതിർക്കറ്റകളാക്കിക്കെട്ടിആര്യക്കര ഭഗവതി ക്ഷേത്ര തിരുമുറ്റത്ത് വെച്ച് പൂജക്ക് ശേഷം തല ചുമടായി തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘമായി പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ ആവശ്യമുള്ളവർക്ക് കതിർക്കറ്റകൾ നൽകുകയും ചെയ്യും. അടുത്തില , നെരുവമ്പ്രം , കൊട്ടില, നരിക്കോട്, കുപ്പം പാലം വഴി തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് എത്തിച്ച് പടിഞ്ഞാറുവശം കതിരുവെക്കും തറയിൽ സമർപ്പിക്കുന്നു. ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം തെളിച്ച് കതിർക്കറ്റകൾ ക്ഷേത്ര നടയിൽ കൊണ്ടുവെക്കും. ക്ഷേത്രത്തിൽ നിന്നും ഇതിനായി അനുവദിച്ച തുകയും കമ്മറ്റി ഏറ്റുവാങ്ങും. ഏഴാം തീയതി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെങ്ങരവടക്കന്മാരുടെ വീട് തറവാട്ടു വീട്ടിൽ നടക്കുന്ന സദ്യയിലും പങ്കെടുക്കുന്നതാണ് ചടങ്ങ്. മാടൻ കണ്ണൻ, രതീഷ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം ചന്ദ്രൻ, എം രാഘവൻ, കെ ഗണേശൻ, ഉമേശന്‍ എം എന്നിവർ നേതൃത്വം നൽകി.






