പുകയില ഉല്പന്നങ്ങൾ പിടികൂടി

പയ്യന്നൂർ. വില്പനക്കായി സൂക്ഷിച്ച 200 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.രാമന്തളി പാലക്കോട് വെച്ചാണ് പിടികൂടിയത്. പാലക്കോട് സ്വദേശി പുതിയവളപ്പിൽ മുഹമ്മദ് കുഞ്ഞി (70)ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.പോത്തിനെ വളർത്തുന്ന സ്ഥലത്തെ കെട്ടിടത്തിനടുത്ത് വെച്ചാണ് വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങൾ എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്.






