LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

മുന്‍ എംഎല്‍എ. എം നാരായണന്‍ അന്തരിച്ചു.

c23ec212-93ac-4da5-a38c-b51bd7111b67.jpg
Spread the love

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം. നാരായണന്‍( 73) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും രണ്ട് തവണ നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എംഎൽഎ യായിരുന്നു എം നാരായണൻ. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന എം. നാരായണന്‍ ജോലി രാജിവെച്ച ശേഷമാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ ഐ വൈ എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.
പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടേയും മകനാണ്. ഭാര്യ: കെ എം. സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി)
മക്കൾ: ഷീന എൻ (ഹെൽത്ത് ഇൻസ്പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് ( ഫോക് ലോർ പരിശീലകൻ, നാടൻപാട്ട് തെയ്യം കലാകാരൻ), ഷീബ. മരുമക്കൾ: സുരേഷ്, രജനി ( കയ്യൂർ പലോത്ത്),ഗോപാലൻ.
സഹോദരങ്ങൾ: മാധവൻ മാവുവളപ്പിൽ (റിട്ട. സിപിസിആർഐ), എം വി കുഞ്ഞമ്പു (റിട്ട. ഫിഷറീസ്), എം കുമാരൻ മുൻ എംഎൽഎ (സിപിഐ ജില്ലാ കൗൺസിൽ അംഗം), പരേതരായ രാമൻ, കണ്ണൻ (റിട്ട. സിപിസിആർഐ), ചിരുകണ്ഠൻ, രാഘവൻ, ബാലൻ, കുഞ്ഞിരാമൻ.

സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, സി പി മുരളി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു, ബി കെ എംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയംഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!