വാഹനാപകടത്തിൽ യുവാവ് മരിച്ചു

മൊറാഴ: ബൈക്ക് സ്കൂട്ടറിന്റെ പിറകിലിടിച്ച് യുവാവ് മരിച്ചു. അഞ്ചാംപീടിക അപ്പപ്പീടികയ്ക്ക് സമീപത്തെ പയ്യൻവളപ്പിൽ അതുൽ (23) ആണ് മരിച്ചത്. ഇടിച്ച ബൈക്കിലുണ്ടായിരുന്ന കല്യാശ്ശേരി കോലത്തുവ യൽ സ്വദേശികളായ ശ്രീരാഗ് (23), അമൽ (22) എ ന്നിവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇരു വരെയും ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമശാ ല-ചെറുകുന്ന് റോഡിൽ മൊറാഴ എയുപി സ്കൂളിന് സമീപത്തെ റോഡിലാണ് സംഭവം. കണ്ണൂർ സർവക ലാശാലയ്ക്ക് സമീപത്തെ കാ റ്ററിങ് സ്ഥാപനത്തിലെ ജീ വനക്കാരനായ സ്കൂട്ടറിൽ ഭ ക്ഷണവിതരണത്തിനായി പോകുകയായിരുന്നു അ തുൽ. അപകടം നടന്ന ഉ ടൻ നാട്ടുകാർ യുവാവിനെ പാപ്പിനിശ്ശേരിയിലെ സ്വ കാര്യ ആസ്പത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. ഇരു വാഹന ങ്ങളും കണ്ണപുരം ത്തേക്കുള്ള യാത്രയിലായി രുന്നു. കല്യാശ്ശേരി അപ്പപ്പീ ടികയ്ക്ക് സമീപത്തെ പയ്യൻ വളപ്പിൽ പുഷ്പൻ്റെയും ബിന്ദുവിൻ്റെയും മകനാ ണ്. അശ്വിൻ സഹോദരനാ ണ്.