രമേശൻ മാസ്റ്റർ അന്തരിച്ചു

അഴീക്കോട് ∙ വിവേകാനന്ദ സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ രമേശൻ മാസ്റ്റർ (57) അന്തരിച്ചു.
അഴീക്കോട് സ്വദേശിയായ പരേതനായ കൊല്ലേൻ അമ്പുവിന്റെയും കയ്യന്തല ദേവകിയുടെയും മകനാണ്. ഭാര്യ: ഹൃദ്യ, മകൻ: രാഹുൽ.
ശാന്ത, മനോഹരൻ, അരവിന്ദാക്ഷൻ, കൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ.
സംസ്കാരം 12-ാം തീയതി പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.








