തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

തലശ്ശേരി–തൊട്ടിൽപാലം റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ സമരം പിൻവലിച്ചു. ജഗന്നാഥ് ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. തലശ്ശേരി എഎസ്‌പി നടത്തിയ അനുരഞ്ജന ചർച്ചയുടെ സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായി. തലശേരിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.






