ലോറിയിൽനിന്ന് 13.5 ലക്ഷം രൂപ മോഷണം പോയെന്ന് പരാതി

തലശ്ശേരി : ലോറിയുടെ ബർത്തിൽ സൂക്ഷിച്ച 13.5 ലക്ഷം രൂപ മോഷണം പോയെന്ന് പരാതി. മുംബൈയിൽനിന്ന് വടകര ഭാഗ ത്തേക്ക് പോകുകയായിരുന്ന വടകര ചോളംവയൽ സ്വദേശി പ്രജേ ഷ് രത്തൻഷിയുടെ ലോറിയിൽനിന്നാണ് പണം മോഷണം പോയത്.
ഏപ്രിൽ ആറിന് ഉച്ചയോടെയാണ് സംഭവം. തലശ്ശേരി മാഹി ബൈ പ്പാസിൽ ചോനാടം ഭാഗത്ത് നിർത്തിയിട്ട പ്രജേഷ് രത്തൻഷിയുടെ ഡിഡി 01 എ 9282 നമ്പർ ലോറിയുടെ കാബിൻ്റെ വലതുവശത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്.
മുംബൈയിൽ കൊപ്ര വിൽപന നടത്തി ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു. ലോറി ഉടമയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.