October 24, 2025

വാടി സജിക്ക് ജില്ലാ കേന്ദ്ര കലാസമിതിയുടെ ആദരം

4d1a1565-6488-433b-b10b-286c87855ca0.jpg

കണ്ണൂർ: ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനത്തിൻ്റ ഭാഗമായി ജില്ലയിലെ നിരവധി വേദികളിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായ നാടക പ്രവർത്തകൻ വാടി സജിയെ കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി ആദരിച്ചു.
കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംഗീതജ്ഞൻ വിടി മുരളി ഉപഹാരം നൽകി.
എം രത്നകുമാർ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ സംഘമിത്ര, ബാലകൃഷ്ണൻ കൊയ്യാൽ, ടി വേണുഗോപാലൻ, ഇ മോഹനൻ കുറ്റിക്കോൽ, ജിജു ഒറപ്പടി എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger