September 17, 2025

എ.പി ഉസ്മാൻ ഹാജി നിര്യാതനായി

71120bbc-5d6d-44db-8188-0a24e55903a8.jpg

മുഴപ്പിലങ്ങാട്: അവാൽ പീടികവളപ്പിൽ .പി ഉസ്മാൻ ഹാജി (83) നിര്യാതനായി എടക്കാട് മഹൽ ജമാഅത്ത് കമ്മിറ്റി രക്ഷാധികാരിയും മുൻ വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് ശാദുലിയ ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും എടക്കാട് കുന്നത്ത് പള്ളി കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമാണ്. പരേതരായ ഓടിട്ടപുരയിൽ ഹസൈനാറിന്റെയും എ.പി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ടി.സി ആയിശ. മക്കൾ: ശബീർ (ട്രിച്ചി),ശക്കീർ, മുഈനുദ്ദീൻ, റാഷിദ്, സൈഫുദ്ദീൻ (എല്ലാവരും ദുബൈ), റുക്സാന, ഷമീമ, ഹഫ്സത്ത്. മരുമക്കൾ: ഉസ്മാൻ, സിദ്ദീഖ് ബഹ്റൈൻ, ഫർഹത്ത് തലശ്ശേരി, ശരീഫ കാടാച്ചിറ, ഫർസാന വാരം, റയീസ കോയ്യോട്, മെഹ്സറിൻ മുഴപ്പിലങ്ങാട്, പരേതനായ മുഹമ്മദലി. സഹോദരങ്ങൾ: ബീവി, നസീമ, പരേതരായ എ.പി അബൂബക്കർ, എ.പി ശാദുലി. ഖബറടക്കം നാളെ രാവിലെനടത്തും

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger