സി.എം. ശിവരാജനെ അനുസ്മരിച്ചു

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി, വാസ്കോ ഗോവ ഫുട്ബോൾ താരം സി.എം. ശിവരാജനെ അനുസ്മരിച്ചു.
കെ.വി. സോക്കർ അക്കാദമിയും കണ്ണൂർ സ്പോർട്സ് ഫോറവും ചേർന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ചടങ്ങിൽ ച്ഛായാചിത്രത്തിന് പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.
കെ.എഫ്.എ വൈസ് പ്രസിഡൻറ് വി.പി. പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി. ധനേഷ് ചടങ്ങിന് അധ്യക്ഷനായിരുന്നു.
അനുസ്മരണ പ്രസംഗം നടത്തി:
ദേവദാസ് കണ്ണൂർ, പി.കെ. ബാലചന്ദ്രൻ, എം. അൽഫോൻസ്, ടി.വി. അരുണാചലം, പി.വി. സുമൻ, സി.എം. സൂരജ്, ടി.എം. സുബൈർ, കിഷോർ എസ്. പിള്ള, എൻ. മോഹനൻ, എൻ. അജിത്ത്, എം.എൻ. നവീൻ, കെ. ശശിധരൻ, സി.കെ. സുരേഷ്, എൻ. മിഥുൻ, കെ.പി. പ്രശാന്ത് എന്നിവർ.
ശിവരാജന്റെ കേരള ഫുട്ബോളിനും ദേശീയ തലത്തിനും നൽകിയ സംഭാവനകൾ അനുസ്മരണത്തിൽ പങ്കെടുത്തവരത്രയും സ്മരിച്ചു.
