ഗ്രന്ഥാലയം ജീവനക്കാരന്റെ മോതിരം കവർന്നു

പയ്യന്നൂര്‍: ടൗണിന് സമീപത്തെ ഹിന്ദിഗ്രന്ഥാലയത്തില്‍ അതിക്രമിച്ച് കയറി ഗ്രന്ഥാലയം ജീവനക്കാരന്റെ മോതിരം ബലമായി ഊരിക്കൊണ്ടുപോയ സംഭവം പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂർ തെക്കേ ബസാറിൽ പ്രവർത്തിക്കുന്ന ഹിന്ദി ഗ്രന്ഥാലയം ജീവനക്കാരൻ കാങ്കോൽ ആലപ്പടമ്പ് ആലക്കാട് സൗത്തിലെ പി.സുധാകരൻ്റെ(61) പരാതിയിലാണ് പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ടിന് സമീപത്തെ ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്തത്.
ഈ മാസം നാലിന് ഉച്ചക്ക് 1.15 മണിയോടെയാണ് പരാതിക്കാസ് പദമായ സംഭവം.പരാതിക്കാരന്‍ ജോലിചെയ്യുന്ന ഹിന്ദി ഗ്രന്ഥാലയത്തില്‍ അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരൻ കയ്യില്‍ ധരിച്ചിരുന്ന 30,000 രൂപ വിലവരുന്ന അരപവന്റെ സ്വര്‍ണമോതിരം ബലമായി ഊരിക്കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.