എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

നീലേശ്വരം : മാരക ലഹരി മരുന്നായ3.58 ഗ്രാം എംഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
തൈക്കടപ്പുറം കൊട്രച്ചാലിലെ എ.കെ. അനുരാഗിനെ(22) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി കൊട്രച്ചാലിൽ വെച്ചാണ് 3 .58 ഗ്രാം എംഡിഎയുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം. എം പ്രസാദ് കെ. വിപ്രജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിനൂപ് ,സുധീർ പാറമ്മൽ,എ. കെ നസറുദ്ദീൻ, പി.ശൈലേഷ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ പി ഷമ്മ്യ, സീനിയർ ഗ്രേഡ് ഡ്രൈവർ പി രാജീവൻ എന്നിവരും ഉണ്ടായിരുന്നു