July 10, 2025

ഓൺലൈൻ ജോലി വാഗ്ദാനം നൽകി 7, 51, 000 രൂപ തട്ടിയെടുത്തു.

img_1795-1.jpg

ഇരിക്കൂർ: വീട്ടിലിരുന്ന് പാർടൈം ജോലി വാഗ്ദാനം നൽകി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സംഘം യുവതിയുടെ7, 51, 000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ പോലീസ് കേസെടുത്തു. പടിയൂർ കുയിലൂർ സ്വദേശിനിയായ സുകന്യയുടെ പരാതിയിലാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. 2025 ജൂൺ 18 നു രാവിലെ 9 മണിക്കും 23 ന് രാത്രി 12 മണി വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവത്തിന് തുടക്കം. പരാതിക്കാരിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുഖാന്തിരം ഓൺലൈൻ ജോലി വാഗ്ദാനം നൽകി ജോലിക്ക് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓരോ ടാസ്ക്കിനും പ്രതിഫലം നൽകി വിശ്വാസം വരുത്തിയ ശേഷം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരിയുടെ അക്കൗണ്ടു ഫ്രീസ് ചെയ്ത ശേഷം ശരിയാക്കുന്നതിനായി കൂടുതൽ പണം ആവശ്യപ്പെട്ടതിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി ആകെ 7,51,000 രൂപ അയപ്പിച്ച ശേഷം കൊടുത്ത പണവും ടാസ്ക് ചെയ്തതിൻ്റെ ശബളവും തിരിച്ചു കൊടുക്കാതെ പ്രതികൾ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger