July 8, 2025

എടനാട് ഈസ്റ്റ് എൽ.പി. സ്‌കൂളിൽ ചക്കമേള സംഘടിപ്പിച്ചു

img_4361-1.jpg

എടാട്ട്: ചക്ക ഭക്ഷണമാണ്, ഔഷധമാണ്, പ്രതിരോധമാണ് എന്ന സന്ദേശവുമായി എടനാട് ഈസ്റ്റ് എൽ.പി. സ്‌കൂളിൽ ചക്കമേള സംഘടിപ്പിച്ചു. വിവിധ തരം ചക്കകളും ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങളും മേളയിൽ പ്രദർശിപ്പിക്കുകയും ചമ്മലുകളും പാചകശൈലികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുകയും ചെയ്തു.

പഴുത്ത വേറിക്ക, തേൻ വരിക്ക, പഴംചക്ക, വ്യത്യസ്ത ചക്കച്ചുളകൾ തുടങ്ങിയവയുടെ പുറമേ, ഹൽവ, ലഡു, ജാം, വട, ചിപ്സ്, കട്ലറ്റ്, ബജി, ഉണ്ണിയപ്പം, ഇലയട, പായസം, പൊരി, ചക്കപ്പഴം ഉണക്കിയത്, ചക്ക പൊരി മിക്ചർ, ചക്ക പ്രഥമൻ തുടങ്ങി അനവധി വിഭവങ്ങൾ കുട്ടികളും അമ്മമാരും ചേർന്ന് തയ്യാറാക്കി.

പ്ലാവില ഉപയോഗിച്ച് തയ്യാറാക്കിയ കിരീടം, തൊപ്പി, കോട്ടിയ പ്ലാവില തുടങ്ങിയവ ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകി.

മേളയുടെ ഉദ്ഘാടനം പാചകത്തൊഴിലാളിയായ ടി. ചന്ദ്രമതി ചക്ക മുറിച്ച് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പി.പി. രാജൻ ചക്കയുടെ ഗുണകണങ്ങളെ കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തു.

പ്രഥമാധ്യാപിക പി.എസ്. മായ അധ്യക്ഷത വഹിച്ചു. എ. പ്രസീത, പി.കെ. സിതാര, കെ. ദീപികാ ദിലീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger