അനധികൃതമദ്യവില്പനക്കാരൻ അറസ്റ്റിൽ

പഴയങ്ങാടി: വാഹനത്തിൽ കടത്തികൊണ്ടു വന്ന് അനധികൃത മദ്യ വില്പനക്കിടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാട്ടൂൽ ജാറം പള്ളിക്ക് സമീപത്തെ പനക്കൽ ഹൗസിൽ സ്റ്റേവി ജോസിനെ(40)യാണ് എസ്.ഐ.കെ.സുഹൈലിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ.പി.മൻസൂർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രിയങ്ക, മിഥുൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 10 മണിയോടെ മാട്ടൂൽ സൗത്ത് മടക്കര റോഡിൽ വെച്ചാണ് കെ.എൽ. 13. എ. എക്സ്.9714 നമ്പർ ഓട്ടോയിൽ മദ്യവില്പനക്കിടെ പ്രതി പോലീസ് പിടിയിലായത്. ഓട്ടോ പരിശോധിച്ചതിൽ രണ്ടു ബേഗുകളിലായി ഡിക്കിയിൽ സൂക്ഷിച്ച 15 വിദേശമദ്യ കുപ്പികളും 12 ഒഴിഞ്ഞ മദ്യ കുപ്പികളും മദ്യവില്പന നടത്തി കിട്ടിയ 5,220 രൂപയും എടിഎം കാർഡും ബാങ്ക് പാസ്ബുക്കും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. മദ്യം കടത്തിവില്പന നടത്താൻ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.