ഉടുതുണി പൊക്കി കാണിച്ച യുവാവിനെതിരെ കേസ്

പെരിങ്ങോം .വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉടുതുണി പൊക്കി കാണിച്ച് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരിങ്ങോം മടക്കാംപൊയിൽ സ്വദേശിനിയായ 55 കാരിയുടെ പരാതിയിലാണ് മടക്കാംപൊയിലിലെ ബിനുവിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.20ന് വെള്ളിയാഴ്ച രാവിലെ 7.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി ഇയാൾക്കെതിരെ മുമ്പ് പോലീസിൽ കേസെടുത്ത വിരോധത്തിൽ വീട്ടു പറമ്പിൽ അതിക്രമിച്ചു കയറിയായിരുന്നു സംഭവം. വീടിന് കേടുപാടുകൾ വരുത്തി സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.