July 12, 2025

ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ,സി പി എം പ്രവർത്തകർക്കും പരിക്ക്

img_9406-1.jpg

പയ്യന്നൂര്‍: ബിജെപി പ്രവര്‍ത്തകനും നിർമ്മാണ തൊഴിലാളിയുമായ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന പരാതിയില്‍ ഒമ്പത്
സിപിഎം പ്രവര്‍ത്തകർക്കെതിരെ
പയ്യന്നൂർ പോലീസ് കേസെടുത്തു.
കരിവെള്ളൂർ പെരളം പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ വടക്കേപുരയില്‍ ബാബുവിന്റെ (47) പരാതിയിലാണ് സിപിഎം പ്രവര്‍ത്തകരായ മാലാപ്പിലെ റിനീഷ്, പെരളത്തെ റനീഷ്, സ്വാമി മുക്കിലെവിനോദ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പെരളത്തെ നിലാവ് പുരുഷ സ്വാശ്രയ സംഘം ഓഫീസിന് മുൻവശം റോഡിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരന്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവർഫോണിലൂടെ വിളിച്ചുവരുത്തിവരും ചേര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായും കയ്യിലെ രാഖി വലിച്ചു പൊട്ടിക്കുകയും ഇരുമ്പുവടികൊണ്ട് പല പ്രാവശ്യം കാലിൽ അടിച്ചു പരിക്കേല്‍പ്പിച്ച്
ഭീഷണിപ്പെടുത്തുകയും പരാതിക്കാരന്റെ കെ.എല്‍. 59 .ടി .7688 ബൈക്ക് വെള്ളത്തില്‍ തള്ളിയിട്ട് കേടുവരുത്തിയതായും പറയുന്നു. ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും രാഖി കെട്ടി നടക്കുന്നതിലുമുള്ള വിരോധമാണ് ആക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. ബിജെപി നോർത്ത്ജില്ലാ പ്രസിഡന്റുള്‍പ്പെടെയുള്ള നേതാക്കള്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുവിനെ കാണാനെത്തി.ബി ജെ പി പ്രവർത്തകൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ നിലയിൽ റനീഷ്, വിനോദ് എന്നിവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും ചികിത്സ തേടി.പെരളത്തെ ബാബു കല്ലുകൊണ്ടും മറ്റും മര്‍ദ്ദിച്ചതായാണ് ചികിത്സയില്‍ കഴിയുന്ന ഇവര്‍ പോലീസിന് മൊഴി നൽകിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger