July 13, 2025

രണ്ടുസ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്

img_2619-1.jpg

പയ്യന്നൂർ.ഗതാഗത തടസ്സമുണ്ടാക്കും വിധം റോഡിൽ ബസുകൾ നിർത്തിയിട്ട് മാർഗ്ഗതടസ്സമുണ്ടാക്കിയ രണ്ടു സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു. സ്വകാര്യ ബസ് ഡ്രൈവർമാരായ കണ്ടോത്തെ വി.വിശോഭ് (34), കാനായി മണിയറയിലെ ടി.വി.ഹരിദാസ്(41) എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 21 ന്ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പുതിയ ബസ് സ്റ്റാൻ്റിന് സമീപം റോഡിലായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെസംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ് .ഐ .എൽ .ജബ്ബാറും സംഘവും സ്ഥലത്തെത്തി മാർഗ്ഗതടസ്സം നീക്കി ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger