July 13, 2025

കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.

e93162b4-f306-40cb-980a-ad08cb1c543e-1.jpg

കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാസർകോട് ഭീമ നടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്തഫയെ (69) സിറ്റി പോലീസ് ഇൻ സ്പെക്ടർ പി സനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വധശ്രമക്കേസിൽ അറസ്റ്റ്ചെയ്തത്.
ഇന്നലെ രാവിലെ 11.15മണിയോടെയാണ് സംഭവം. കണ്ണോത്തും ചാലിലെ ബിഷപ്പ്
ഹൗസിലെത്തിയ
പ്രതി ബിഷ്പ്പ് ഡോ. അലക്സ് വടക്കുംത ലയെ കണ്ട്
സഹായം അഭ്യർഥിച്ചു.
ബിഷപ്പിന്റെ നിർദേശപ്രകാരം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാൽ തുക കുറഞ്ഞുപോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നു. ബിഷപ്സ് ഹൗസിൽനിന്ന് വിവരം അറിയിച്ചയുടൻ പോ ലീസെത്തി പ്രതിയെ പിടികൂടി. വലതുകൈയ്ക്കും വയറിനും മുറി വേറ്റ ഫാ. ജോർജ് പൈനാടത്ത് ആസ്പത്രിയിൽ ചികിത്സ തേടി.
കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger