പുതിയങ്ങാടി നീരൊഴുക്കുംചാൽ റോഡ് ടാർ ചെയ്യണമെന്ന് ആവശ്യം

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി നീരൊഴുക്കും ചാൽ തീരദേശ റോഡിന്റെ ശോചനീയ അവസ്ഥ യാത്രക്കാർക്ക് ദുരിതമായി. നിരവധി ബസുകളും മറ്റും ദിനംപ്രതി യാത്ര ചെയ്യുന്ന ഈ റോഡ് ടാറിംഗ് ചെയ്യണമെന്ന ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ജില്ല പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിട്ട് നാളുകൾ ഏറെയായിട്ടും ഒന്നും നടന്നില്ല. റോഡിലെ കുഴിയിലാകെ മഴവെള്ളം കെട്ടി നിൽക്കുകയാണ്. നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് റോഡ് ടാറിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ബീച്ച് റോഡിലെ നീരൊഴുക്കുംചാൽ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് പ്രവൃത്തി നടത്താതിൽ പ്രതിഷേധിച്ച് പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനകീയ സമരം നടത്തുവാൻ ഒരുങ്ങുകയാണ്.