മകനെ വധിക്കാൻ ശ്രമിച്ച പിതാവിനെതിരെ നരഹത്യാശ്രമത്തിന് കേസ്

ഇരിക്കൂർ.മകനെ റബ്ബർ വെട്ടു കത്തി കൊണ്ട് മാരകമായി വെട്ടിപരിക്കേൽപ്പിച്ച പിതാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.പടിയൂർ നിടിയോടിയിലെ പുത്തൻപുരയ്ക്കൽ ഹൗസിൽ അനുവിൻ ബിജു (22) വിൻ്റെ പരാതിയിലാണ് പിതാവ് ബിജുവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.11 ന് ബുധനാഴ്ച രാത്രി 10.15 മണിക്ക് നിടിയോടിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ അമ്മയെ പിന്തുണക്കുന്നുവെന്ന കാരണത്താൽ നിന്നെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് റബ്ബർ വെട്ടുകത്തി കൊണ്ട് കഴുത്തിനും ഇടത് കൈക്കും ഇടത് ഷോൾഡറിനു താഴെയും കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.