കനത്ത മഴയിൽ വീടു തകർന്നു

പയ്യന്നൂർ.കനത്ത മഴയിലും കാറ്റിലും വയോധിക തനിച്ചു താമസിക്കുന്നവീടു തകർന്നു. രാമന്തളി കുന്നരു കരമുട്ടത്തെ കല്ലറ വളപ്പിൽ കല്യാണി (70) യുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്നലെ ഇവർ വീടു പൂട്ടി മകൻ്റെ വീട്ടിൽ പോയതായിരുന്നു. അപകട സമയത്ത് വീട്ടിൽ ആരുമുണ്ടായില്ല ആളപായമൊഴിവായി. വീടു പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിരുന്നു.