ക്യുആർ കോഡ് വഴിസൈബർ തട്ടിപ്പ് സ്ഥാപനത്തിലെ സെയിൽസ് മാനെ തിരെ കേസ്

കണ്ണൂർ : വ്യാപാര സ്ഥാപനത്തിലെ ക്യു.ആർ കോഡ്മാറ്റി സ്വന്തം ബേങ്ക് അക്കൗണ്ടിലെ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഇടപാടുകാരിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ കൈക്കലാക്കി സ്ഥാപനത്തെ വഞ്ചിച്ച സെയിൽസ്മാനെ തിരെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ഹാജി റോഡിലെ എലൈറ്റ് സ്റ്റേഷനറി ഷോപ്പിൻ്റെ ഉടമ മാമ്പ സ്വദേശി പ്രദീഷിൻ്റെ പരാതിയിലാണ് ചാലാട് കുന്നത്ത് കാവിനു സമീപത്തെ രമേശിനെ (68)തിരെ സൈബർ പോലീസ് കേസെടുത്തത്. 2023 ജനുവരി ഒന്നിനും 2023 ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ സെയിൽസ്മാനായ പ്രതിസ്ഥാപനത്തിലെ ഫോൺ പേ ക്യുആർ കോഡ് നീക്കി സ്വന്തം ബേങ്ക് അക്കൗണ്ടിലെ ക്യുആർ കോഡ് നൽകി ഇടപാടുകാരിൽ നിന്നും എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് സൈബർ സ്റ്റേഷനിൽ പോലീസ് കേസെടുത്തത്.