രണ്ട് പവൻ്റെ മാല മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ ; മുഖ്യ പ്രതി കസ്റ്റഡിയിൽ

കണ്ണപുരം: വീട്ടിലെ കിടപ്പുമുറിയിലെ ഫാൻറിപ്പേറിങ്ങ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച രണ്ട് പവൻ്റെ മാല മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. പാപ്പിനിശേരി അരോളികാട്യം ചാലിലെ മനു (31) വിനെയാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബാബുമോൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.മുഖ്യ പ്രതി
കല്യാശേരി മവ്വോടി വയലിലെ സുനീഷ്(32) കസ്റ്റഡിയിലാണ്.
രണ്ടാം പ്രതി മനുവിൻ്റെ സഹായത്തോടെ സ്വർണ്ണ മാല പുതിയ തെരുവിലെ ജ്വല്ലറിയിൽ വില്പനനടത്തിയതായി പോലീസ് കണ്ടെത്തി.ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സനീഷ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തളർന്നുവീണു പോലീസ് ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കല്യാശേരിയിലെ വിശാഖിൻ്റെ ഭാര്യ കെ. നമിത (31)യുടെ സ്വർണ്ണ മാലയാണ് മോഷണം പോയത്.9 ന് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. സ്വർണ്ണം സൂക്ഷിച്ച മുറിയിൽ സംഭവ ദിവസം ഉച്ചക്ക് ഒരു മണിക്ക് ഫാൻ നന്നാക്കാൻ വീടിന് സമീപത്തെ മവ്വോടി വയലിലുള്ള സുനീഷ്(32) എത്തിയിരുന്നു.ഇയാളാണ് മാല മോഷ്ടിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ്ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് വഴിതിരിവായത്.ഇതോടെ കൂട്ടുപ്രതിയും പിടിയിലായത്.