യുവാവിനെ കത്തികൊണ്ട്കുത്തി അപായപ്പെടുത്താൻ ശ്രമം ; രണ്ടു പേർക്കെതിരെ കേസ്

പെരിങ്ങോം .ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുകയായിരുന്ന യുവാവിനെ മുൻ വിരോധം വെച്ച് തടഞ്ഞു നിർത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തു.വെള്ളോറ ചെക്കിക്കുണ്ട് സ്വദേശി പുതുവേലിൽ ജോയിസ് സ്റ്റീഫൻ്റെ പരാതിയിലാണ് കരിപ്പാൽ താളിച്ചാൽ സ്വദേശി തുണ്ടത്തിൽ ഷാജി (42), തുണ്ടത്തിൽ ജിനു (25) എന്നിവർക്കെതിരെ കേസെടുത്തത്.2024 ഡിസംബർ 29 ന് ഉച്ചക്ക് 12.30 മണിയോടെ പുള്ള ഞ്ചാൽ ഗുരുക്കൾ മുക്ക് വെച്ചായിരുന്നു സംഭവം.പ്രതികൾ മർദ്ദിക്കുകയും രണ്ടാം പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ നോക്കിയതിൽ പരാതിക്കാരൻ്റെ വലതു ചൂണ്ട് വിരലിന് പരിക്ക് പറ്റുകയും കുത്തിയത് തടഞ്ഞില്ലായിരുന്നുവെങ്കിൽ കത്തിനെഞ്ചിൽ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.