July 13, 2025

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

img_1469-1.jpg

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് മരിച്ചത്. 15 വയസായിരുന്നു. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൂട്ടുകാരുമൊത്ത് പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്‍റെയും ഫയർഫോഴ്സിന്റെയും മറ്റും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. പൈലിപ്പുറത്ത് നിന്നുമുള്ള മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. മുഹമ്മദ് മുഹസിൻ എംഎൽഎ ഉൾപ്പടെയുളളവരും സ്ഥലത്ത് എത്തിയിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger