ജെ.സി.ഐ.ഉന്നത വിജയികളെ അനുമോദിച്ചു

പയ്യന്നൂർ.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൊക്കാനിശ്ശേരി ജെസിഐ യിലെ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു. എയർബോൺ കോളേജിൽ നടന്ന ചടങ്ങിൽ നഗരസഭ മുൻ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവൽ മുഖ്യാതിഥിയായി. കൊക്കാനിശ്ശേരി പ്രസിഡന്റ് ജെ എഫ് ഡി ഷിജുമോഹൻ, സെക്രട്ടറി സനോജ്, മറ്റു ജെസിഐ മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി. സല്യൂട്ട് ദ സൈലന്റ് സ്റ്റാർ എന്ന ഗണത്തിൽ പയ്യന്നൂർ പോസ്റ്റുമാൻ ഹരിദാസ്, സ്കൂൾ, കോളേജ് ബസ്സ് ഡ്രൈവർ പ്രതീഷ് എന്നിവരെയും ആദരിച്ചു. അഭിഭാഷകനായി എൻറോൾ ചെയ്ത കൊക്കാനിശ്ശേരി ജെസി പാസ്ററ് പ്രസിഡന്റ് ജെസി രാജീവൻ മാസ്റ്ററെയും ചടങ്ങിൽ അനുമോദിച്ചു.