കളഞ്ഞുകിട്ടിയ പണം പോലീസിലേൽപ്പിച്ച് സെയിൽസ്മാൻ മാതൃകയായി

പയ്യന്നൂർ.ടൗണിൽ വെച്ച് കളഞ്ഞുകിട്ടിയ പണം പോലീസിന് കൈമാറി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ മാതൃകയായി.സെൻട്രൽ ബസാറിലെ പി.സി.അബ്ദുൾ ഹാജി ആൻ്റ് കമ്പനി പുകയിലഷോപ്പിലെ സെയിൽസ്മാൻ തളിപ്പറമ്പ് അള്ളാംകുളത്തെ എൻ.സി.അസൈനാർ ആണ് മാതൃകയായത്.ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സെൻട്രൽ ബസാറിൽ വെച്ച് 35,000 രൂപയുടെ പണപൊതി കളഞ്ഞുകിട്ടിയത്.ഉടമസ്ഥരെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കളഞ്ഞുകിട്ടിയപണം എത്തിക്കുകയായിരുന്നു. ഇതിനിടെ പണം നഷ്ടപ്പെട്ട സി പി എംപെരിങ്ങോം ഏരിയാ സെക്രട്ടറി ശശിധരൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കളഞ്ഞുകിട്ടിയ പണം എൻ.സി. അസൈനാർ സ്റ്റേഷൻഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ.കെ.ഹരിദാസിന് കൈമാറി മാതൃകയായി.