നഴ്സിംങ്ങ് കോളേജിൽ ഫീസ് അടയ്ക്കാമെന്ന് വിശ്വസിപ്പിച്ച് 3, 75,000 രൂപ വാങ്ങി വഞ്ചിച്ചു

തളിപ്പറമ്പ്: മംഗ്ലൂരിലെനഴ്സിംങ്ങ് കോളേജിൽ ഫീസ് അടയ്ക്കാമെന്ന് വിശ്വസിപ്പിച്ച്3, 75,000 രൂപ കൈപറ്റിയ ശേഷം ഫീസ് അടയ്ക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കുപ്പം വൈര്യാംക്കോട്ടത്തെ റെഡ് സ്റ്റാർ വായനശാലക്ക് സമീപത്തെ എം. ദിനേശൻ്റെ(56) പരാതിയിലാണ്
കോഴിക്കോട് ബാലുശ്ശേരിയിലെ ആമക്കാട് ദിലീഷിനെതിരെ കേസെടുത്തത്. പരാതിക്കാരൻ്റെ മകന് മംഗളൂരു ന്യൂ സിറ്റി നഴ്സിങ്ങ് കോളേജിൽ ബി.എസ്.സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിക്കൊടുത്ത പ്രതി ഫീസ് ഞാൻ അടച്ചോളാം എന്ന് വിശ്വസിപ്പിച്ച്
2024 ആഗസ്റ്റ് 14 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ 3,75,000 രൂപ ആറു തവണകളായി ഗൂഗിൾ പേ അക്കൗണ്ട് വഴി കൈപ്പറ്റിയെങ്കിലും കോളേജിൽ പണം അടക്കാതെയും തുക കൊടുക്കാതെയും വഞ്ചിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.