LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂരിലെ വാഹന അപകടം: പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

img_0995-1.jpg
Spread the love

പയ്യന്നൂര്‍: ദേശീയ പാതയിൽവെള്ളൂര്‍രാമൻ കുളത്തിന് സമീപം ടെമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കിഴക്കേ കണ്ടങ്കാളി സ്വദേശി എം.മോഹനൻ(62) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ സര്‍വീസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോയിലെ മറ്റു രണ്ടുയാത്രക്കാര്‍ക്കും പരിക്കേറ്റു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന്റെ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി ആണ് മോഹനന്‍. ഭാര്യ: എം. ബിന്ദു. മക്കള്‍: ശ്യാം മോഹന്‍, അശ്വിനി മോഹന്‍. മരുമക്കള്‍: അഹല്യ, ശ്യാം ചന്ദ്രന്‍ (മിലിറ്ററി). സഹോദരങ്ങള്‍: ദേവി, ശ്യാമള, കൃഷ്ണന്‍, ശശി, രാജി, ഉഷ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!