നവാഗതകരെ ആവേശപൂർവ്വം വരവേറ്റ് ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

കണ്ണൂർ : ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം കണ്ണൂർ കോപ്പറേഷൻ കൗൺസിലർ സി.എം പത്മജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് രാധിക മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ സരിത, ഹെഡ്മിസ്ട്രസ് പി ശ്രീജ,സരീഷ് പയ്യമ്പള്ളി,സീനിയർ അസിസ്റ്റന്റ് ടി.പി വിനോദ് കുമാർ,,ഡോ എം.പി സജീവ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്കൂൾ പ്രവേശന കവാടത്തിൽ നിന്ന് നവാഗതരായ വിദ്യാർത്ഥികളെ ചെണ്ട മേളയുടെ അകമ്പടിയോടുകൂടി റോസാപ്പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു