യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെറുപുഴ: വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ എയ്യങ്കല്ലിലെ ഇല്ലംപറമ്പിൽ രാജേഷ് (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ രാജേഷിനെ വീട്ടുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം നൽകി. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.