പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 5പവനും 32,0000രൂപയും കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂർ ടൗണിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. അഞ്ച് പവൻ്റെ ആഭരണങ്ങളും 32,000 രൂപയും കവർന്നു .
ടൗണിലെ വ്യാപാരി പരേതനായ മാക്‌സ് മെഷീന്‍ ടൂള്‍സ് ഉടമ എന്‍.വി.മോഹനന്റേയും ഇ.വി.ഗീതയുടേയും പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഗീതയും കുടുംബവും ദിവസങ്ങൾക്ക് മുമ്പ് ബാംഗ്‌ളൂരുവില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വീടുപൂട്ടിപ്പോയിരുന്നു. പത്ത് ദിവസത്തോളമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ ഇന്നലെ വൈകുന്നേരം 6 മണിയോടെ കാസര്‍ഗോഡ് ജോലി ചെയ്യുന്ന മകന്‍ ഗോകുല്‍ മോഹൻ നാട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നതായി കണ്ടത്. കിടപ്പുമുറികളിലെ രണ്ട് അലമാരകള്‍ കുത്തിത്തുറന്ന മോഷ്ടാവ് സ്വർണ്ണവും പണവും കവർന്നു ശേഷം സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഗീതയും മക്കളും ഇന്നുരാവിലെ നാട്ടിലെത്തിയിട്ടുണ്ട്.വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും