പാമ്പുകടിയേറ്റ് മരിച്ചു

ചെറുകുന്ന്: പാമ്പുകടിയേറ്റ് ഒതയമ്മാടത്തെ പോരയിൽ വാസുദേവൻ ( 62) മരിച്ചു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ വീട്ട് വളപ്പിൽ വെച്ചാണ് പാമ്പ് കടിയേറ്റത്.
ഉടൻ ചെറുകുന്ന് ആശുപത്രി യിലെത്തിച്ച് പ്രഥമശുശ്രുഷ നൽകി. തുടർന്ന് കണ്ണൂർ എകെജി ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരു ന്നു.
അച്ഛൻ: മൊട്ടമ്മലിലെ പരേതനായ പാപ്പിനിശ്ശേ രിവീട്ടിൽ ബാലൻ നമ്പ്യാർ. അമ്മ: പോരയിൽ ദേവി അമ്മ. ഭാര്യ: ജ്യോതി എടയത്ത്. മക്കൾ: വർഷ (ദുബായ്), വൈഷ്ണവ്. സ ഹോദരങ്ങൾ: ശാന്ത, വസന്ത, രവീന്ദ്രൻ, ലീല, മോഹനൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടക്കും.