കെ.വി. ചന്ദ്രമതി സ്മാരക പുരസ്കാരം പി.തമ്പായിക്ക് സമർപ്പിച്ചു

പയ്യന്നൂർ :അകാലത്തിൽ വിട പറഞ്ഞ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തക കെ. വി ചന്ദ്രമതിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ വനിതാ പുരസ്കാരം ഗ്രന്ഥാലയം നഴ്സറി സ്കൂളിൽ ദീർഘകാലം പ്രവർത്തിച്ച പി.തമ്പായിക്ക് സമ്മാനിച്ചു. കരിവെള്ളൂർ -പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു പുരസ്കാര സമർപ്പണം നടത്തി. ഗ്രന്ഥാലയം വനിതാ വേദി പ്രസിഡണ്ട് വി.കെ. ദേവകി അധ്യക്ഷയായി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രൻ പുരസ്കാര ജേതാവിനെ ആദരിച്ചു. നഴ്സറി സ്കൂൾ മുൻ അധ്യാപിക ചന്ദ്രിക ടീച്ചർ, പി.മീനാക്ഷി, കെ.യു കലാധരൻ, വി.എം. ഉമ ടീച്ചർ എന്നിവർ സംസാരിച്ചു. പി.തമ്പായി മറുപടി പ്രസംഗം നടത്തി. സി.വി. വിനോദ്കുമാർ സ്വാഗതവും രജനി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.