July 14, 2025

താനിയ കെ ലീലക്ക് ഡോക്ടറേറ്റ്

img_0052-1.jpg

പയ്യന്നൂർ.പ്രഥമ പ്രസവം നടത്തുന്ന സ്ത്രീകളുടെ അനുകൂല പ്രസവാനുഭവത്തിനായുള്ള ഏകീകൃത മാതൃക; ഒരു പഠനം . ഗവേഷണ പ്രബന്ധത്തിന് ബാഗ്ലൂർ ക്രൈസ്റ്റ് യുനിവേർസിറ്റിയിൽ നിന്നും താനിയ കെ. ലീലക്ക് ഡോക്ടറേറ്റ് ലഭിച്ചു. എം.എ. സൈക്കോളജി, നോർവേ ബർഗൻ യൂനിവേർസിറ്റിയിൽ നിന്നും ഫേലോഷിപ്പോടുകൂടി ആന്ത്രപോളജിയിൽ എം.ഫിൽ. പയ്യന്നൂർ എ ഡബ്ലു എച്ച് കോളേജിൽ വൈസ് പ്രിൻസിപ്പൾ, കണ്ണൂർ ഗവ. നഴ്സിങ്ങ് കോളേജ് പരിയാരം, തൃക്കരിപ്പൂർ രാജീവ്ഗാന്ധി മെമ്മോറിയൽ ഫാർമസി കോളേജ്,കാസറ ഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജ് എന്നിവിടങ്ങളിൽ ഗസ്റ്റ് ലക്ച്ചറായും, തൃക്കരിപ്പുർ ഫാപ്പിൻസിൽ ഫാക്കൽട്ടിയായും പ്രവർത്തിക്കുകയുണ്ടായി. സി എ എസ് ഇ എൽ& ഡി ട്രെയിനറുമാണ്. കൗൺസിലിങ്ങും ചെയ്തുവരുന്നു . പെരുമ്പ വർണ്ണമു ദ്ര പ്രിൻ്റേഴ്സ് ഉടമസ്ഥ അന്നൂരിലെ കെ.ലീലയുടെയും സാമൂഹ്യപ്രവർത്തകൻ പി.എം. ബാലകൃഷ്ണൻ്റെയും മകളാണ്. സഹോദരി ഡോ. താരിമ കെ. ലീല ഗോവ നാച്ചറോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger