ഡോ.ശോഭന മാണിക്കോത്ത് നിര്യാതയായി

മയ്യിൽ : തോട്ടട അമ്മൂപറമ്പ് ‘തപസ്യ’യിൽ താമസിക്കുന്ന പ്രശസ്ത ആയുർവ്വേദ ഡോക്ടർ ശോഭന മാണിക്കോത്ത്(64) നിര്യാതയായി. കയരളത്തെ പരേതരായ കെ.എൻ ദാമോദരൻ വൈദ്യരുടേയും, മാണിക്കോത്ത് കാർത്ത്യായനി അമ്മയുടെയും മകളാണ്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)യുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്.
കണ്ണൂർ ‘ആരോഗ്യ’ ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ഏറെക്കാലം ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭർത്താവ്:- സി.രാധാകൃഷ്ണൻ (റിട്ട.സെയിൽസ് ടാക്സ് ഇൻസ്പെക്ടർ, കണ്ണൂർ )
മക്കൾ:- അശ്വതി.ആർ.(ഹയർ സെക്കന്റ്റി ടീച്ചർ, പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ ) ഡോ.ആതിര.ആർ.
ജാമാതാക്കൾ:- അഡ്വ.സി.ഒ. ഹരീഷ്(കൊളച്ചേരി), സി.കെ.വിനീത്. കല്ല്യാശ്ശേരി (സോഫ്റ്റ് വെയർ എഞ്ചിനീയർ, എറണാകുളം)
സഹോദരങ്ങൾ: എം.പ്രേമലത ചെക്യാട്ട്കാവ് (റിട്ട. അധ്യാപിക. മയ്യിൽ എ.എൽ.പി.എസ്) എം.രമാബായ്.നാറാത്ത് (റിട്ട.അധ്യാപിക രാധാവിലാസം യു.പി.സ്കൂൾ പള്ളിക്കുന്ന്.) എം.പ്രസന്ന പഴയാശുപത്രി, എം.പ്രമീള. കയരളം (റിട്ട. ഓവർസിയർ..പി.ഡബ്ള്യൂ.ഡി. എൻ.എച്ച്.കണ്ണൂർ.) എം.ശൈലജ. കല്ല്യാശ്ശേരി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി) എം.മുരളീധരൻ (റിട്ട. ഫാർമസിസ്റ്റ്.ബി.എസ്. ഫ്) എം.ഉണ്ണികൃഷ്ണൻ ( റിട്ട.ഐ.ബി. മുംബൈ). രാധാകൃഷ്ണൻ മാണിക്കോത്ത് (ദേശീയ അധ്യാപക അവാർഡ് ജേതാവ്, റിട്ട. എച്ച്.എം. ഗവ..യു.പി. സ്കൂൾ. താവക്കര. കണ്ണൂർ )രാജീവ് മാണിക്കോത്ത് ( സിക്രട്ടരി,വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ്)
മൃതദേഹം നാളെ (1-ജൂൺ 2025) രാവിലെ 9 മണി വരെ ചാലയിലെ സ്വവസതിയിലും തുടർന്ന് ഉച്ചക്ക് 2 മണിവരെ കയരളത്തെ തറവാട്ട് വാസതിയിലും പൊതു ദർശനത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാരചടങ്ങുകൾ നടക്കും.