LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം

00a4a209-bee7-4ebb-a6c1-146d543e49e0-1.jpg
Spread the love


തളിപ്പറമ്പ :നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, താലൂക്ക് ഓഫീസ്, പോലീസ്, ഫയർ&റസ്ക്യൂ, വാട്ടർ അതോറിറ്റി, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെയും, ആയതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെകുറിച്ചും നഗരസഭാ സെക്രട്ടറി സുബൈർ കെ പി വിശദീകരിച്ചു. തളിപ്പറമ്പ നഗരസഭാപരിധിയിൽ മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടകരമായ കെട്ടിടങ്ങൾ, മരങ്ങൾ, വെള്ളക്കെട്ട് സംബന്ധിച്ച പരാതികളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭ ആരോഗ്യ, എഞ്ചിനീയറിംഗ്, റവന്യൂ വിഭാഗങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തി വാർഡ്തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചതായും, അവധി ദിവസങ്ങളിലുൾപ്പെടെ പ്രസ്തുത സ്ക്വാഡിന്‍റേയും, നഗരസഭ ശുചീകരണജീവനക്കാരുടേയും സേവനം ക്രമീകരിച്ചതായും, അപകടകരമായ അവസ്ഥ സംബന്ധിച്ച് പൊതുജനങ്ങൾക്ക് നഗരസഭ കൺട്രോൾ റൂം ആയ 9074452136 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. വിവിധ ഡിപ്പാർട്ടുമെന്‍റുകളിൽ നിന്നും സ്വീകരിക്കേണ്ടതായ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ദുരന്തനിവാരണത്തിനായി നഗരസഭാ വാർഡികപദ്ധതിയിൽ പ്രോജക്ട് ഉൾപ്പെടുത്തിയതായും വിവിധ വകുപ്പുകളുടേയും, രാഷ്ട്രീയപാർട്ടി, സന്നദ്ധ, യുവജന സംഘടനാപ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ മഴക്കാലവുമായി ബന്ധപ്പെട്ട ഏതൊരു അടിയന്തിരസാഹചര്യം നേരിടുന്നതിനും ആവശ്യമായ മുൻകരുതലുകളും നടപടികളും നഗരസഭ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ ശ്രീമതിമുർഷിദ കൊങ്ങായി അറിയിച്ചു. യോഗത്തിൽ തഹസിൽദാർ ചന്ദ്രശേഖരൻ കെ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർപ്രേമരാജൻ, നഗരസഭസ്ഥിരംസമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭാപരിധിയിൽ വിവിധ വാർഡുകളിലായി വാർഡ് കൗൺസിലർമാർ ഉന്നയിച്ച ഹൈവേ നിർമ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രദ്ധ നൽകേണ്ടതും നടപടി സ്വീകരിക്കേണ്ടതുമായ വിഷയങ്ങൾജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതിന് യോഗ തീരുമാനം കൈക്കൊള്ളുന്നതായി നഗരസഭ ചെയർപേഴ്സൺ ശ്രീതിമുർഷിദ കൊങ്ങായി അറിയിച്ചു.ഓരോ വാർഡുകളിൽ നിന്നും സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി നഗരസഭാതല ദുരന്തനിവാരണസേന രൂപീകരിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നൽകി കൃത്യമായ സുരക്ഷാഉപകരണങ്ങളോടുകൂടി സന്നദ്ധസേവകരുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!