അതി ദരിദ്രർക്ക് സുരക്ഷിത ഭവനമൊരുക്കി ഇരട്ടി നഗരസഭ

ഇരിട്ടി നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം എടുത്ത് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽക്കി. ഇരിട്ടിയിലെ പെരുമാൾ, കൂളിചെമ്പ്രയിലെ കയ്യു കെ. കദീജ, പുന്നാട് കെ.കെ. അനിത, വെളിയമ്പ്രയിലെ മഞ്ജുള ചെറിയാണ്ടി, ചാവശ്ശേരിയിലെ കെ.പി. ഉഷാറാണി എന്നിവർക്കാണ് നഗരസഭ പണം മുടക്കി 4 സെൻറ് വീതം സ്ഥലം കണ്ടെത്തി നൽകിയത്. നിരവധി വർഷങ്ങളായി ഇരിട്ടിയിലും പരിസരങ്ങളിലുമായി കൂലി പണിയെടുത്ത് വാടക വീട്ടിൽ ജീവിതം കഴിച്ചു വരുന്ന തമിഴ്നാട് സ്വദേശിയായ പെരുമാൾ ഉൾപ്പെടെയുള്ളവർക്ക് ഇനി സ്വന്തം ഭവനത്തിൽ അന്തിയുറങ്ങാനുള്ള നടപടികളാണ് ഇതോടെ സാധ്യമാകുന്നത്. 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമി ലഭിച്ച അഞ്ചു പേർക്കും ലൈഫ് ഭവനപദ്ധതി പ്രകാരം വിട് ലഭ്യമാക്കുന്നതിനായിട്ടുള്ള ഫണ്ടും നഗരസഭ നീക്കിവെച്ചിട്ടുണ്ട്. സ്വന്തമായി ലഭിച്ച ഭൂമിയുടെ രേഖകൾ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പെരുമാളിന് കൈമാറി.ചടങ്ങിൽ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, പി.കെ.ബൾക്കീസ്, കൗൺസിലർമാരായ കെ.പി.അജേഷ്, വി.പി.അബ്ദുൾ റഷീദ്, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, പദ്ധതി നിർവ്വഹണ ഓഫിസർ നമിതനാരായണൻ എന്നിവർ പങ്കെടുത്തു






