കാറിലെത്തി ആക്രമിച്ച് എടയന്നൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ പ്രതി പിടിയിൽ

ചക്കരക്കൽ: അഞ്ചരക്കണ്ടിയിൽബൈക്ക് യാത്രികനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി ആക്രമിച്ച് എട്ട് ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി കണ്ണൂരിൽ പിടിയിൽ.ചിറക്കൽ സ്വദേശി നടുക്കണ്ടി ഹൗസിൽ എൻ.മുബാറക്കിനെ (31)യാണ് ചക്കരക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ എസ്.ഐ. സജേഷ് സി. ജോസ്, വളപട്ടണം എസ്.ഐ. ടി.എം.വിപിൻ, പോലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, നാസർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇന്നലെ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇയാളെ തന്ത്രപൂർവ്വം വളപട്ടണം എസ്.ഐയുടെ സഹായത്തോടെ ചക്കരക്കൽ പോലീസ് പിടികൂടുകയായിരുന്നു. 2024 ഡിസംബർ മാസത്തിൽ ബൈക്കിൽ പോകുകയായിരുന്ന എടയന്നൂരിലെ മെഹറൂഫി നെ കാറിലെത്തിയ സംഘം ഇടിച്ചിട്ട് എട്ട് ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന എൻ. മുബാറക്കിന്കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 12 ഓളം കേസ് നിലവിലുണ്ട്.നേരത്തെ ഈ ക്കേസിൽ പ്രസൂൺ, മജീസ് എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു.






