മൊബൈൽ ടവറിൽ നിന്നും 11 ബാറ്ററികൾ മോഷ്ടിച്ചു

ചന്തേര : മൊബൈൽ ടവറിൽ നിന്നും 11 ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാലി കടവിലെ ഇൻഡസ് ടവർ കമ്പനിയുടെ വോഡഫോൺ സൈറ്റിൽ നിന്നുമാണ് എച്ച് ബി എൽ കമ്പനിയുടെ 600 എ എച്ചിൻ്റെ 11 ബാറ്ററി കൾ മോഷണം പോയത് . ഈ മാസം 25 നു രാത്രി 11.15 മണിക്കും 26ന് വൈകുന്നേരം 3 മണിക്കുമിടയിലാണ് മോഷണം പോയത്. 44000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നസെക്യുരിറ്റി ഓഫീസർ നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞി മൂലയിലെ കെ.വിജയൻ്റെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.






