വിസ വാഗ്ദാനം നൽകി 2, 89,000 രൂപ വാങ്ങി വഞ്ചിച്ചു

Screenshot
ആദൂർ: സിംഗപ്പൂരിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ട് ബേങ്ക് അക്കൗണ്ട് വഴി 2,89,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന യുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. മുളിയാർ സ്വദേശി എം. വിഷ്ണു (26) വിൻ്റെ പരാതിയിലാണ് മലപ്പുറം ഇരിങ്ങാട്ടിരി കരുവകുണ്ട് കോഴിപ്പാടൻ മുഹമ്മദ് റിൻഷാദിനെ (30) തിരെ ആദൂർ പോലീസ് കേസെടുത്തത്. 2026 സപ്തംബർ 5 നും 15 നുമിടയിലാണ് രണ്ടു ഫോൺ നമ്പറുകളിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും സഹോദരൻ്റെ അക്കൗണ്ടിൽ നിന്നുമായി പ്രതിവിസയ്ക്കായി 2,89,000 രൂപ കൈക്കലാക്കിയത്. പിന്നീട് വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







