കഞ്ചാവുമായി യുവാവിനെ പിടികൂടി

Screenshot
തൃക്കരിപ്പൂർ: അമ്പത് ഗ്രാം കഞ്ചാവുമായിയുവാവിനെ എക് സൈസ് സംഘം പിടികൂടി തൃക്കരിപ്പൂർ മാടക്കാലിലെ അഭിഷേക് കമലിനെ (25) യാണ് നീലേശ്വരം
റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ. അരുൺകുമാറും സംഘവും പിടികൂടിയത്.
വലിയപറമ്പ മാടക്കാൽബോട്ട് ജെട്ടിക്ക് സമീപം വെച്ചാണ് 50 ഗ്രാം കഞ്ചാവു
മായി പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ ഗ്രേഡ്
അസി: എക്സൈസ് ഇൻസ്പെക്ടർ പി.രാജൻ , ഗ്രേഡ്പ്രിവന്റീവ് ഓഫീസർ മാരായ, പ്രജിത്ത്കുമാർ .കെ.വി വി.ബാബു, പ്രദീഷ്.കെ, സിവിൽ എക്സൈസ് ഓഫീസർ മഞ്ജുനാഥൻ.വി , അശ്വിൻ ചന്ദ്രൻ .എം വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫാത്തിമത്ത് ശംഷഎന്നിവരും ഉണ്ടായിരുന്നു.







