LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ‘ചായ തണൽ’; കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

0
Screenshot

Screenshot

Spread the love

കണ്ണൂർ: ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ‘തണലിന്റെ’ കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ജില്ലയിലെ തണൽ സെന്ററുകളുടെ ദൈനംദിന നടത്തിപ്പിനും ധനസമാഹരണത്തിനുമായി കണ്ണൂർ സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ചായ തണൽ’ എന്ന പേരിൽ ജനകീയ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. സാധാരണക്കാരായ രോഗികൾക്കും നിരാലംബർക്കും കൂടുതൽ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ഒരുക്കിയത്.

2008-ൽ പ്രവർത്തനമാരംഭിച്ച തണൽ, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സാമൂഹ്യക്ഷേമം, ആരോഗ്യപരിപാലനം, നിരാലംബരുടെ സംരക്ഷണവും പുനരധിവാസവും, ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും വിദ്യാഭ്യാസവും, സാന്ത്വന പരിചരണം, വൃക്കരോഗികൾക്കുള്ള ഡയാലിസിസ് എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ഭിന്നശേഷിക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിച്ച് അവർക്ക് പരിപൂർണ്ണ മാനസിക പുനരധിവാസം ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് തണലിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലുടനീളവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന തണൽ, ആഗോളതലത്തിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കണ്ണൂരിലെ തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.

നിരാലംബരായ രോഗികൾക്ക് കൈത്താങ്ങാകാൻ സംഘടിപ്പിച്ച ‘ചായ തണൽ’ കൂട്ടായ്മയിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ടി.ഒ. മോഹനൻ എം.എൽ.എ., അബ്ദുൾ റഷീദ് സി., സമീർ, ഉമേഷൻ കണിയാൻ കണ്ടി, റിജിൽ മാക്കുറ്റി എന്നിവരും തണൽ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!