ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ വഴി തട്ടിപ്പ് യുവാവിൻ്റെ 2, 88,137 രൂപ തട്ടിയെടുത്തു.

ചെറുപുഴ: ബേങ്കിൻ്റെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ കെവൈസി വെരി ഫിക്കേഷനിലൂടെ 2, 88,137 രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പു സംഘത്തിനെതിരെ യുവാവിൻ്റെ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു. തിരുമേനി പുന്നപ്ലാക്കൽ ഹൗസിൽ ജോജോ തോമസിൻ്റെ പരാതിയിലാണ് കേസെടുത്തത്. 21 ന് വൈകുന്നേരം 3.05 മണിക്കും 4 മണിക്കു മിടയിലുള്ള സമയം ഐസിഐസിഐ ബേങ്കിൻ്റെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് പരാതിക്കാരൻ്റെ രണ്ട് ബേങ്ക് അക്കൗണ്ടുകളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്നാണ് 288137 രൂപ പ്രതി തട്ടിയെടുത്ത് വഞ്ചിച്ചത്.







