LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

ധനരാജ് വധക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്:രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വധക്കേസിലെ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും.

 സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ ഇന്ന് (തിങ്കൾ) തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധിപറയുക. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് കേസിലെ പ്രതികൾ. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു.

19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരുസംഘം വീടിനു സമീപത്തു നിന്നും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.  

അന്നത്തെ പയ്യന്നൂർ സി.ഐ.യായിരുന്ന വി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായിവന്ന എം.പി.ആസാദാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിസ്താരം തുടങ്ങിയത്.

രാമന്തളി മൊട്ടക്കുന്നിലെ ടി.പി.ബിജു (34),

കക്കംപാറയിലെ എം.വിപിൻ (34),

കക്കംപാറയിലെ എം.വൈശാഖ് (31),

ചിറ്റടിയിലെ സി.സുകേഷ് (31),

കക്കംപാറയിലെ കെ.വി.പ്രജിത്ത് ലാൽ (31), കെ.അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം.ബിജു (44), പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാർ (53), മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവൻ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ.അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ

രാമന്തളി കക്കംപാറയിലെ കെ.മനൂപ് (32)

മൊട്ടക്കുന്നിലെ സി.ഷൈജു (31), കക്കംപാറയിലെ കെ.ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി.രാജീവൻ (34), കക്കംപാറയിലെ കെ.മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ.അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി.നിജേഷ് (കുട്ടൻ-38),

മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31). എന്നിവരാണ് കേസിലെ പ്രതികൾ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!