വധശ്രമ കേസിൽ പ്രതി റിമാൻ്റിൽ

Screenshot
പരിയാരം : അമ്മയെ ചപ്പാത്തി കോൽകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം വധശ്രമ കേസിൽ മകൻ അറസ്റ്റിൽ. ചെറുതാഴം പുറച്ചേരി കോട്ടയിലെ കെ. സജിത്തിനെ (47) യാണ് പരിയാരം എസ്.ഐ. പി. യദു കൃഷ്ണൻ അറസ്റ്റു ചെയ്തത്.
ഈ മാസം 17 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറച്ചേരി കോട്ടയിലെ വീട്ടിൽ വെച്ചായിരുന്നു. പ്രതിയുടെ അമ്മയായ കെ. സാവിത്രി (67) യെ യാണ്അപായപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ സ്വത്ത് വിൽപന നടത്തിയ പണം അമ്മയുടെ പേരിൽ അടച്ച വിരോധത്തിലായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







