വിദേശ സമ്മാനം വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടിയെടുത്തു.

Screenshot
ഉളിക്കൽ : വിദേശത്ത് നിന്നും ഡോക്ടർ ഹെൻറി മോർഗൻ എന്നയാളുടെ പേരിൽ ഗിഫ്റ്റ് എയർപോർട്ടിൽ നിന്നും കൈപ്പറ്റുന്നതിനുള്ള ചെലവിലേക്കായി പണമാവശ്യപ്പെട്ട് വാട്സാപ്പ് വഴി മെസേജ് അയച്ച് 2, 78, 500 രൂപ കൈക്കലാക്കിയെന്ന യുവതിയുടെപരാതിയിൽ അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. നു ച്യാട് അലവിക്കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് ഉളിക്കൽ പോലീസ് കേസെടുത്തത് .ഈ മാസം 11 ന് രാവിലെ 11.33 മണിക്കും 12 ന് വൈകുന്നേരം 5 മണിക്കുമിടയിലാണ് പരാതിക്കാരിയിൽ നിന്നും ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷൻ വഴിയും പ്രതിരണ്ടുതവണകളായി 2,7 8,500 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.







