ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു

Screenshot
രാജപുരം: ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.കോടോത്ത് പിണ്ടിക്കടവിലെ പ്ലാച്ചേരി പുറത്ത് ഹൗസിൽ ലിജി ഫിലിപ്പിൻ്റെ പരാതിയിലാണ് പത്തനംതിട്ട അടൂർ അയ്യങ്കോൽ സ്വദേശി വരങ്ങാലിയിൽ ഷെതിൻ പോൾ (42), ഏറണാകുളം പാലാരിവട്ടത്തെ അർച്ചന, കോട്ടയം പാലയിലെവിഷ്ണുനാഥ കുമാർ, ബേബി സ്നേഹ എന്നിവർക്കെതിരെ രാജപുരംപോലീസ് കേസെടുത്തത്. 2024 ജനുവരി എട്ടിന് പരാതിക്കാരിയെപ്രതികൾ ദുബായിലുള്ള സി എം സ് ഡോക്യുമെൻ്റ് ക്ലിയറിംഗ് സർവീസ് എന്ന സ്ഥാപനം വഴി ഓസ്ട്രേലിയയിലേക്ക് ജോബ് വിസതയാറാക്കി നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് 1, 22,252 രൂപ പ്രോസസ്സിങ്ങ് ചാർജ്ജായി കൈക്കലാക്കിയ ശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







